Vasumathi (Gandharvakshethram)[1972]

1986
Lyrics
Language: Malayalam

ഓ..ഓ...ഓ..
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ
ഈ ഇന്ദുപുഷ്പഹാരമണിയൂ മധുമതീ
(വസുമതീ..)

സ്വർണ്ണരുദ്രാക്ഷം ചാർത്തി
ഒരു സ്വർഗ്ഗാതിഥിയെപ്പോലെ
നിന്റെ നൃത്തമേടയ്ക്കരികിൽ
നിൽപ്പൂ ഗന്ധർവ്വപൗർണ്ണമി
ഈ ഗാനം മറക്കുമോ
ഇതിന്റെ സൗരഭം മറക്കുമോ
ഓ...ഓ...ഓ...
(വസുമതീ..)

ശുഭ്രപട്ടാംബരം ചുറ്റി
ഒരു സ്വപ്നാടകയെപ്പോലെ
എന്റെ പർണ്ണശാലയ്ക്കരികിൽ
നിൽപ്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ
ഇതിന്റെ ലഹരിയും നിലയ്ക്കുമോ
ഓ...ഓ...ഓ...
(വസുമതീ..)
Movie/Album name: Anaswara Gaanangal
Artists