Innalekalil

2017
Lyrics
Language: English

Innalekalil minniyathellaam
Noorazhakode veendum viriyaam...
Van vijayangal nin vazhi neele
Vannethirelkkum kaalam varavaay....
Ho oh oh...ho oh oh...ho oh oh...

Thadanjathaakeyum kudanjerinjidaan
Uracha veerumaay udichuyarnnuvo....
Thalarnna peru naam thirichiu nedave
Thaarangal paadiyo bhaavukamaay
Innolam adanjoru jaalakam thurakkukayaay
Kannoram kanavukal paaridum nimishamithaa
Maanjille chithariya raavin irulalakal
Cherunnu kathirukal thookidum pularolikal...
Ho oh oh...ho oh oh...ho oh oh...

Kuthichodum kaattin vegam karuthaayi kaatheedaam
Ninacheedum theerathellaam njodikkullil chenneedaam...
Innalekalil minniyathellaam
Noorazhakode veendum viriyaam...
Van vijayangal nin vazhi neele
Vannethirelkkum kaalam varavaay....

Ananjidaa kanalkkalil thelinjidaam
Padakkalam orukkidaan parannidaam....

Thadanjathaakeyum kudanjerinjidaan
Uracha veerumaay udichuyarnnuvo....
Thalarnna peru naam thirichiu nedave
Thaarangal paadiyo bhaavukamaay
Innolam adanjoru jaalakam thurakkukayaay
Kannoram kanavukal paaridum nimishamithaa
Maanjille chithariya raavin irulalakal
Cherunnu kathirukal thookidum pularolikal...
Ho oh oh...ho oh oh...ho oh oh...
Language: Malayalam

ഇന്നലെകളില്‍ മിന്നിയതെല്ലാം
നൂറഴകോടെ വീണ്ടും വിരിയാം...
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളേ
വന്നെതിരേല്‍ക്കും കാലം വരവായ്....
ഹോ ഒ ഓ....ഹോ ഒ ഓ....ഹോ ഓ....

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച-
വീറുമായ് ഉദിച്ചുയര്‍ന്നുവോ....
തളര്‍ന്ന പേരു നാം തിരിച്ചു നേടവേ
താരങ്ങള്‍ പാടിയോ ഭാവുകമായ്
ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ
മാഞ്ഞില്ലേ ചിതറിയ രാവിന്‍ ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
ഹോ ഒ ഓ....ഹോ ഒ ഓ....ഹോ ഓ....

കുതിച്ചോടും കാറ്റിന്‍ വേഗം കരുത്തായി കാത്തീടാം
നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളില്‍ ചെന്നീടാം...
ഇന്നലെകളില്‍ മിന്നിയതെല്ലാം
നൂറഴകോടെ വീണ്ടും വിരിയാം...
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളേ
വന്നെതിരേല്‍ക്കും കാലം വരവായ്....

അണഞ്ഞിടാ കനല്‍ക്കളില്‍ തെളിഞ്ഞിടാം
പടക്കളം ഒരുക്കിടാന്‍ പറന്നിടാം....

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച-
വീറുമായ് ഉദിച്ചുയര്‍ന്നുവോ....
തളര്‍ന്ന പേരു നാം തിരിച്ചു നേടവേ
താരങ്ങള്‍ പാടിയോ ഭാവുകമായ്
ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ
മാഞ്ഞില്ലേ ചിതറിയ രാവിന്‍ ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
ഹോ ഒ ഓ....ഹോ ഒ ഓ....ഹോ ഓ....
Movie/Album name: Goda
Artists