Thoomandahasavumaay

1991
Lyrics
Language: Malayalam

തൂ മന്ദഹാസവുമായ്
മലർക്കാവിൽ സുരഭിലമാം
നിറമാല ചാർത്തിടാൻ
ഒരു കിളി വന്നിതാ
സ്നേഹത്തിൻ കഥയുമായ്‌. (2)

പ്രിയനേ നിന്റെ സ്വപ്നം
ഒരുനാൾ പൂത്തുവിരിയും (2)

മധുസ്വരങ്ങളായ് മമതിരകളിൽ
ഒരു പ്രസാദമേകൂ..
ഋതുമേനിയിൽ ദാഹമായ്
നീയും മാറിടൂ
ഇനി എന്നുമേ
താരുണ്യ കണവുമായ്

(തൂ മന്ദഹാസവുമായ്...)

ഓമൽ പൂക്കൾ ചൂടി
ഒരുനാൾ ഞാനുമെത്താം (2)

ഇനി നിഷാദമായ്
ഇനി നിശ്വാസമായ്
ഒരു വിശ്വാസമാകൂ
ഒരു പ്രഭാതമായ് പ്രഭുല്ലമായ്‌
നീയും പോരുമോ
ഇനി എന്നുമേ
രാഗത്തിൻ മൊഴികളായ്.

തൂ മന്ദഹാസവുമായ്
മലർക്കാവിൽ സുരഭിലമാം
നിറമാല ചാർത്തിടാൻ
ഒരു കിളി വന്നിതാ
സ്നേഹത്തിൻ കഥയുമായ്‌. (2)

ആഹഹാ ആഹഹാ
ആ.......ഹഹാ
ആഹഹാ ആഹഹാ
ആ.......ഹഹാ.
Movie/Album name: Holiday
Artists