കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ... കുനുകുനെ വിരിയണ നേരത്തു്...(2) കാതോടു് കഥയോതുമോ...നീ.. കണ്ണോടു് കനവോതുമോ... മഴവിൽപ്പൂത്താലം തിരിയുഴിയും നേരം മനസ്സിൻ ആകാശം തെളിയുന്നീ നേരം ഇളവെയിലാടകളാലെ... ഒരു തളിരുടൽ മൂടിയതാരാണു്.. ഇടവഴി പാടി പായും.. കാണാക്കാറ്റോ.... കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ... കുനുകുനെ വിരിയണ നേരത്തു്... കാതോടു് കഥയോതുമോ...നീ.. കണ്ണോടു് കനവോതുമോ...
നറുമഴ പെയ്യും നെഞ്ചിലാകെ നനുനനെയിളകും വെണ്ണിലാവേ... നിറയൂ നിനവിനു കാവലായ്...ചാരുതേ... പാതിമെയ്യുമായ് കൂട്ടു ചേർന്നൊരെൻ പ്രാണവേണുവിൽ ഈണമായി നീ ഇനിയും പതിയെ മധുരം നിറയെ പകരാമോ.... കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ... കുനുകുനെ വിരിയണ നേരത്തു്... കാതോടു് കഥയോതുമോ...നീ.. കണ്ണോടു് കനവോതുമോ...