ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ (2) അദ്വൈതത്തിന്‍ ആത്മനാഥാ അധഃസ്ഥിതര്‍ക്കാശ്രയമരുളിയദേവാ അരുവിപ്പുറത്തു കൊളുത്തിയ ദീപം ആഗോളവ്യാപകമാക്കിയ ദേവാ ദേവാ ദേവാ ശ്രീനാരായണ ഗുരുദേവാ ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
അയലു് തഴപ്പതിനായതിപ്രയത്നം നയമറിയും നരനോടോതിയ ദേവാ (അയലു് ) ഒരു ജാതി ഒരു മതം ഒരു ദൈവ മന്ത്രം ഓംകാരപ്പൊരുളാക്കിയ ദേവാ ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ