വെൺമതി ഇനിയരികിൽ നീ മതി വാർമുഖീ കണിമലരാം എൻ സഖീ പൂക്കും ചിരി തിരിതെളിയും വിൺതാരകം നോക്കും ഞൊടി പല കനവിൻ പൊൻ ജാലകം കാൽത്താളങ്ങളോ മനം നനയും പാൽ പെയ്യലായ് ചേലാം ആമ്പലായ് ഇതൾ വിരിച്ചു ചിരിച്ചഴകിൽ വാ വാ വാ വാ (വെൺമതി)
നിന്നെ ചുറ്റും കാറ്റായി മേഘ കുട പിടിച്ചേ മോഹപ്പടവുകളേറി ഞാൻ ചെല്ലച്ചുണ്ടത്തിറ്റും അല്ലിത്തേനും കൊതിച്ചേ രാഗത്തിരകളിൽ നീന്തി ഞാൻ രാവണിഞ്ഞ നിലാവിലാദ്യമായ് ഞാനലിഞ്ഞു സദാ നീ പകർന്ന വിലോല സാന്ത്വനം ജീവനായതിതാ കാത്തേ നിന്നതും പുതുഹൃദയം തേടുന്നതും നീയാം സ്നേഹമായ് എന്നിൽ നിറങ്ങൾ നിറയെ ഇനി വാ വാ വാ വാ (വെൺമതി)