Maanathe shinkaarathoppil oru Njaalippoovan pazha thottam(maanathe) Kaalathum vaikittum poompaalathenunnaan Aa vaazhathottathil neeyum porunno(thenum..)
Neelakkoduveli poothu doore Neelagirikkunnin mele Manjin poovelikkal koodi Kochu vannaathippullukal paadi Thaalam pidikkunna vaalaattippakshikku Thaalikettinnalle neeyum koodunno(thenum..)
Language: Malayalam
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും)
മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ) കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും)
നീലക്കൊടുവേലി പൂത്തു - ദൂരെ നീലഗിരിക്കുന്നിൻ മേലേ മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും)