Kannil Vidarum

2020
Lyrics
Language: Malayalam

കണ്ണിൽ വിടരും രാത്താരങ്ങൾ നീയേ
മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയേ
നെറുകിൽ പടരാൻ ഉയിരു കൊണ്ട മഴയോ
കിളികൾ പറയാതിതൾ വിരിഞ്ഞ കഥയോ
പുഴകളോ വഴികളോ തിര തൊടുന്ന പുതിയ കരകളോ

കനവായ് തെളിയും രാത്താരം ഞാനാകാം
തളിരായ്‌ നിറയും പൂക്കാലം ഞാനാകാം
നെറുകിൽ പടരാൻ ഉയിരുകൊണ്ട മഴ ഞാൻ
കിളികൾ പറയാതിതൾ വിരിഞ്ഞ കഥ ഞാൻ
ഇളവെയിൽ ചിറകുമായി കുളിരു തുന്നും ഇണകളായ് നാം

നഖമുനയോരോന്നിൽ ഉതിരാ നിറമായ്
മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ
നഖമുനയോരോന്നിൽ ഉതിരാ നിറമായ്
മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ
തെരുവിൽ വർണ്ണങ്ങൾ തേടുമ്പോൾ
പരവശമായ് പടരും ചെടി തൻ
തളിരിലകളിലൊന്നാെകെ പൂവായ് ചേരും
ഉടലതിലാവോളം അലസ മയൂരങ്ങൾ
പുതുമഴ നോൽക്കുന്നീ നിമിഷങ്ങളിൽ
ആഘോഷത്തിൻ ആവേശപ്പടവുകളിൽ
ആകാശങ്ങൾ മിന്നുന്നു കാണാക്കയ്യിൽ കാറ്റോലം പോലെ

കണ്ണിൽ വിടരും രാത്താരങ്ങൾ നീയായ്
മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയായ്
നെറുകിൽ പടരാൻ ഉയിരു കൊണ്ട മഴയിൽ
കിളികൾ പറയാതിതൾ വിരിഞ്ഞ കഥയിൽ
പുഴകളായ് വഴികളായ് തിര തൊടുന്ന പുതിയ കരകളായ്
Movie/Album name: Kappela
Artists