Poovanchumee

1952
Lyrics
Language: Malayalam

പൂവഞ്ചുമിത്തനു തളര്‍ന്നു ജയില്‍ക്കകത്തു
മേവുന്നതെങ്ങനെ സഹിപ്പതു ജീവനാഥാ
ഹാ വയ്യ കാണ്മതിനു നെഞ്ചുരുകുന്ന കാഴ്ച -
യേവം, ഭവാനിവിടെ നിന്നിനി രക്ഷ നേടൂ
വീരാഗ്രഗണ്യനനിരുദ്ധനൊളിച്ചുപോവാ -
നോ രാജപുത്രിയുരചെയ്വതു ഭീരുവോ ഞാന്‍
കാരാഗൃഹം ഭവതിതന്‍ പദതാരിണയ്ക്കു
ചേരാത്തതാണു് മണി മേടയിലേക്കു പോകൂ
ജീവാധനായക ഭവാനൊടു ചേര്‍ന്നുവാഴാ -
നാവാത്ത മേട ചുടുകാടിനു തുല്യമത്രേ
ഹാ വേണ്ടെനിക്കതവിടുന്നു കഴിഞ്ഞുകൂടു -
മാവാസമേ നരകമെങ്കിലുമെന്റെ നാകം
എല്ലാം സഹിക്കുമിവനീ മിഴിനീരുകാണ്മാ -
നില്ലാത്മശക്തി കരയാതെ തിരിച്ചു പോകൂ.
Movie/Album name: Achan
Artists