Virinja Malarithalil

1980
Lyrics
Language: English

Virinja malarithalil vannanayum madhurasamgamam
Thudutha manikkavilil thelinjuminnum pranayakunkumam
(virinja..)
Neelamizhiyinayil ezhuthivecha kaamalekhanam - 2
Virinja malarithalil vannanayum madhurasamgamam
Thudutha manikkavilil thelinjuminnum pranayakunkumam

Maanasaveenameetti paadumo nee premagaaykaa
Maadakameniyonnu pulkumo nee devanaaykaa
(maanasaveenameetti...)
Hrudayapaanapaathramonnu neeyonnaaswadikkumo
Pulakamaalachaartthi enneyinnu sweekariykkumo
(virinja...)

Jeevithavaadikayil poovithalo mandahaasamo
Kaamukamaanasathil thenalyo raagadhaarayo
(jeevithavaadikayil...)
Mrudulapushpashayya njaan viriykkaam vannanayoo nee
Madanakeliyaadaan ennarikil vannanyoo nee
(virinja...)
Language: Malayalam

വിരിഞ്ഞ മലരിതളിൽ വന്നണയും മധുരസംഗമം
തുടുത്ത മണിക്കവിളിൽ തെളിഞ്ഞുമിന്നും പ്രണയകുങ്കുമം
(വിരിഞ്ഞ...)
നീലമിഴിയിണയിൽ എഴുതിവെച്ച കാമലേഖനം - 2
വിരിഞ്ഞ മലരിതളിൽ വന്നണയും മധുരസംഗമം
തുടുത്ത മണിക്കവിളിൽ തെളിഞ്ഞുമിന്നും പ്രണയകുങ്കുമം

മാനസവീണമീട്ടി പാടുമോ നീ പ്രേമഗായകാ
മാദകമേനിയൊന്നു പുൽകുമോ നീ ദേവനായകാ
(മാനസവീണമീട്ടി...)
ഹൃദയപാനപാത്രമൊന്നു നീയൊന്നാസ്വദി‌യ്‌ക്കുമോ
പുളകമാലചാർത്തി എന്നെയിന്നു സ്വീകരിയ്‌ക്കുമോ
(വിരിഞ്ഞ...)

ജീവിതവാടികയിൽ പൂവിതളോ മന്ദഹാസമോ
കാമുകമാനസത്തിൽ തേനലയോ രാഗധാരയോ
(ജീവിതവാടികയിൽ...)
മൃദുലപുഷ്പശയ്യ ഞാൻ വിരിയ്‌ക്കാം വന്നണയൂ നീ
മദനകേളിയാടാൻ എന്നരികിൽ വന്നണയൂ നീ
(വിരിഞ്ഞ...)
Movie/Album name: Mr Michael
Artists