കാറ്റാണു നീ ഇളം കാറ്റാണു നീ... പാട്ടാണു നീ മുളം പാട്ടാണു നീ...(2) എൻ പുലർ പുൽക്കൊടിത്തുമ്പിൽ തുടിക്കുന്ന മഞ്ഞിന്റെ നീർമണി മുത്താണു നീ... എൻ പുലർ പുൽക്കൊടിത്തുമ്പിൽ തുടിക്കുന്ന മഞ്ഞിന്റെ നീർമണി മുത്താണു നീ... (പൂവാണു നീ...)
മഴയാണു നീ...പുതുമഴയാണു നീ കുളിരാണു നീ...ഉൾക്കുളിരാണു നീ...(2) എൻ മോഹസായന്തനങ്ങൾക്കു മീതേ വീഴുന്ന കുങ്കുമച്ചെപ്പാണു നീ... എൻ മോഹസായന്തനങ്ങൾക്കു മീതേ വീഴുന്ന കുങ്കുമച്ചെപ്പാണു നീ... (പൂവാണു നീ...)