Ini Sooryaasthamayam

2025
Lyrics
Language: Malayalam

ഇനി സൂര്യാസ്തമയം
വിടവാങ്ങാൻ സമയം
അഴിയുന്നൂ ചമയം
ഇടറുന്നൂ ഹൃദയം
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ
നിറയാതെ മിഴിയേ
കരയാതെ മനമേ
അവസാനമായ് ഒരു നോക്കിനോ
വിടവാക്കിനോ കഴിയാതെ പോയ്
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ
നിറയാതെ മിഴിയേ
കരയാതെ മനമേ

മകളാമിവൾ പകരുന്നൊരീ
മൃദുചുംബനം അറിയാതെ പോയ്
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ
Movie/Album name: Am Aah
Artists