Omale Nin Kannil

1996
Lyrics
Language: English

Omale nin kannil onanilaavinte
Chaarutha njaninnu kandu
Omane nin chundil oru thumbappoovinte
Mridulatha njaninnarinju

Ee varnnaraathriyil nin chaare anayumbol
Oru navyaraagam njan sravichu
Aavaithennalil nin veniyilakumbol
Oru navyagandham njan nukarnnu
Omale.........

Ponthoovalaal neytha swapnamanchathil
Enpriye ninnil njanaliyumbol
Ariyunnu njanente manassile maaleyam
Poothulayunnathu melle
Omale........
Language: Malayalam

ഓമലേ നിന്‍ കണ്ണില്‍ ഓണനിലാവിന്റെ
ചാരുത ഞാനിന്നു കണ്ടു
ഓമനേ നിന്‍ ചുണ്ടില്‍ ഒരു തുമ്പപ്പൂവിന്റെ
മൃദുലത ഞാനിന്നറിഞ്ഞു

ഈ വര്‍ണ്ണരാത്രിയില്‍ നിന്‍ ചാരെയണയുമ്പോള്‍
ഒരുനവ്യരാഗം ഞാന്‍ ശ്രവിച്ചു
ആവണിത്തെന്നലില്‍ നിന്‍ വേണിയിളകുമ്പോല്‍
ഒരു നവ്യഗന്ധം ഞാന്‍ നുകര്‍ന്നു
ഓമലേ...

പൊന്‍‌തൂവലാല്‍ നെയ്ത സ്വപ്നമഞ്ചത്തില്‍
എന്‍പ്രിയേ നിന്നില്‍ ഞാനലിയുമ്പോള്‍
അറിയുന്നു ഞാനെന്റെ മനസ്സിലെ മാലേയും
പൂത്തുലയുന്നതു മെല്ലെ
ഓമലേ...
Movie/Album name: Kaanaakkinaavu
Artists