Mazha Mukilazhake

2007
Lyrics
Language: English

Mazhamukilazhake manassile mayile
Marumozhi pakaraamo..
Mezhuthiriyoliyaal cheru mizhi malare
Pranayiniyaakaamo...
Palunku chiri tharumo...raaga rithumathiyo
Ila veyilaaloru thodukuri tharumo
Dhim dhaana dhiranaa...thaka..dhimdha dhaana dhiranaa
Othupaadiyaadaan innothukoodi nammal..

Puthiya kavithayo kala kala mozhiyo
Pulariyil madhurithamezhuthiya kanavo
Dhim dhaana dhiranaa...thaka..dhimtha dhaana dhiranaa
Ente sneha naadhaa...nee ottiyaadi vaa vaa...

Kunkumappoovinu kaattoru koottu varaam
Ona nilaavin kodiyuduthu varaam
Manjuthullikal pole haa..nammal urukukayalle
Kunju munthiri pole nee konchi nunayukayalle
Madana vikaaram thirayilakumpol
Maarile marukaay chernnunaraamo...
Dhim dhaana dhiranaa...thaka..dhimtha dhaana dhiranaa
Ente sneha naadhaa...nee ottiyaadi vaa vaa...

Saagaramezhum poonthirayaay thuzhayaam
Vellari megha praavukalaayalayaam
Muthu chithariya vazhiyil poometha poloru penne
Thatha paadiya kadhayil njaan kanda sundaranarike
Adimudi azhakil arunima thooki
Nava rasa chaarutha pakaruu priya sakhi..
Dhim dhaana dhiranaa...thaka..dhimtha dhaana dhiranaa
Ente sneha naadhaa...nee ottiyaadi vaa vaa...

Mazhamukilazhake manassile mayile
Marumozhi pakaraamo..
Mezhuthiriyoliyaal anayumo arike
Pranayam pakaraamo...
Palunku chiri tharumo..snehamithu mathiyo
Ila veyilaaloru thodukuri tharumo
Dhim dhaana dhiranaa...thaka..dhimtha dhaana dhiranaa(5)
Language: Malayalam

മഴമുകിലഴകേ മനസ്സിലെ മയിലേ
മറുമൊഴി പകരാമോ..
മെഴുതിരിയൊളിയാല്‍ ചെറുമിഴി മലരേ
പ്രണയിനിയാകാമോ...
പളുങ്കു ചിരി തരുമോ...രാഗ ഋതുമതിയോ
ഇളവെയിലാലൊരു തൊടുകുറി തരുമോ
ധിം ധാന ധിരനാ...തക..ധിംത ധാന ധിരനാ
ഒത്തുപാടിയാടാന്‍ ഇന്നൊത്തുകൂടി നമ്മള്‍
പുതിയ കവിതയോ കളകള മൊഴിയോ
പുലരിയില്‍ മധുരിതമെഴുതിയ കനവോ
ധിം ധാന ധിരനാ...തക..ധിംത ധാന ധിരനാ
എന്റെ സ്നേഹ നാഥാ...നീ ഒട്ടിയാടി വാ വാ...

കുങ്കുമപ്പൂവിനു കാറ്റൊരു കൂട്ടു വരാം
ഓണനിലാവിന്‍ കോടിയുടുത്തു വരാം
മഞ്ഞുതുള്ളികള്‍ പോലെ ഹാ..നമ്മള്‍ ഉരുകുകയല്ലേ
കുഞ്ഞുമുന്തിരി പോലെ നീ കൊഞ്ചി നുണയുകയല്ലേ
മദനവികാരം തിരയിളകുമ്പോള്‍
മാറിലെ മറുകായ് ചേര്‍ന്നുണരാമോ...
ധിം ധാന ധിരനാ...തക..ധിംത ധാന ധിരനാ
എന്റെ സ്നേഹ നാഥാ...നീ ഒട്ടിയാടി വാ വാ...

സാഗരമേഴും പൂന്തിരയായ് തുഴയാം
വെള്ളരി മേഘപ്രാവുകളായലയാം
മുത്തുചിതറിയ വഴിയില്‍ പൂമെത്ത പോലൊരു പെണ്ണേ
തത്ത പാടിയ കഥയില്‍ ഞാന്‍ കണ്ട സുന്ദരനരികെ
അടിമുടിയഴകില്‍ അരുണിമ തൂകി
നവരസ ചാരുത പകരൂ പ്രിയ സഖി..
ധിം ധാന ധിരനാ...തക..ധിംത ധാന ധിരനാ
എന്റെ സ്നേഹ നാഥാ...നീ ഒട്ടിയാടി വാ വാ...

മഴമുകിലഴകേ മനസ്സിലെ മയിലേ
മറുമൊഴി പകരാമോ..
മെഴുതിരിയൊളിയാല്‍ അണയുമോ അരികെ
പ്രണയം പകരാമോ...
പളുങ്കു ചിരി തരുമോ..സ്നേഹമിതു മതിയോ
ഇളവെയിലാലൊരു തൊടുകുറി തരുമോ
ധിം ധാന ധിരനാ...തക..ധിംത ധാന ധിരനാ(5)
Movie/Album name: Boss I Love You
Artists