ഇത് നല്ല തമാശ...ഇത് നല്ല തമാശ ഈ ജീവിതം ഒരു നല്ല തമാശ ഇത് നല്ല തമാശ ചിലര്‍ ചിരിക്കുന്നു ചിലര്‍ കരയുന്നു ചിരി വിറ്റു കണ്ണീര്‍ ചിലര്‍ വാങ്ങുന്നു (2) ചിരിച്ചാല്‍ ലാഭം കരഞ്ഞാല്‍ നഷ്ടം (2) ഈ വ്യാപാരം എത്ര നിസ്സാരം (ഇത് നല്ല)
ഉത്തരം കിട്ടാതെ നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചു കുഴയുന്നു . .(2) അക്കരപച്ചകള്‍ തേടി അലകടല്‍ നീന്തി നാം തളരും എന്നും മരിക്കുന്നു നമ്മള്‍ എന്നിട്ടും ജീവിപ്പൂ നമ്മള്‍ (ഇത് നല്ല)
ചിരിയുടെ താലത്തില്‍ തിളങ്ങും കണ്ണീരിന്‍ മുത്തായി ചിലപ്പോള്‍ (2) ആടലിന്‍ മുകളില്‍ തെളിയും ആഹ്ലാദ മഴവില്ലും ചിലപ്പോള്‍ എല്ലാം മറക്കുന്നു വാനം എല്ലാം സഹിക്കുന്നു ഭൂമി! (ഇത് നല്ല)