Madhuvudhu Raavu (Manassin Maniyara Orukkikkondu)
2025
ആ....ആ...
മനസ്സിനീ മണിയറ ഒരുക്കിക്കൊണ്ട്
മനതാരിൽ പൂമെത്ത വിരിച്ചുകൊണ്ട്
മൊഹബത്തിൻ ബഹറുമായ്
പുന്നാര മാരൻ ഷെഫീക്കിൻ വരവായി
സാരിരീസനീസാ... സാരിരീസനീസാ...
മധുവിധു രാവ് ഇന്ന് മധുരക്കിനാവ്
മനസ്സിൽ കനവുകളായിരം വിരിയണ
മംഗല്യ രാവ് ഇന്ന് മുംതാസിൻ നിക്കാഹിൻ നാള്
മധുവിധു രാവ് ഇന്ന് മധുരക്കിനാവ്
മനസ്സിൽ കനവുകളായിരം വിരിയണ
മംഗല്യ രാവ് ഇന്ന് മുംതാസിൻ നിക്കാഹിൻ നാള്
പൊന്നും മിന്നും മാറിലണിഞ്ഞ്
ചേലൊത്തൊരമ്പിളി ചേലയണിഞ്ഞ്
കരിമഷി മിഴികൾ പാതി തുറന്ന്
കാത്തിരുന്ന് മാരനെ നോക്കിയിരുന്ന്
കാണാക്കിനാവുകൾ കാണും രാവ്
കണ്ടകിനാവുകൾ പൂവിടും നാള്
ഉസനജമാലിൻ ഹൂറി ചമഞ്ഞ്
പെണ്ണേ നിന്റെ മാരൻ
ഷഫീക്കെത്തും സുദിനമിന്ന്
മധുവിധു രാവ് ഇന്ന് മധുരക്കിനാവ് (2 )
ഹബീബി.... ഹബീബി....
നുണക്കുഴി കവിളിൽ വിരിയും നാണം
മാരൻ തന്ന കനവല്ലേ
ചെലേറും ചുണ്ടിൽ പൂത്തൊരു പുഞ്ചിരി
മാരന് കരുതിയ മധുവല്ലേ
താലിയണിഞ്ഞ പെണ്ണേ നിന്നെ
ഇടനെഞ്ചിൽ കൂട്ടും രാവല്ലേ
മായാത്തൊരോർമകൾ ആയിരം ഖൽബിൽ
നിറയണ മണിയറ രാവല്ലേ
അരമന മുത്തിൻ ഹോയ് ഹോയ്
താളമുയർന്നു ഹോയ് ഹോയ്
ആദ്യരാവിൽ കിസ്ക്കകൾ ചൊല്ലി
ഖൽബിൻ മണിയറ വാതിൽ തുറന്നു
മാരനെത്തിയിതാ മണി മാരനെത്തിയതാ
കയ്യോടു കൈ ചേർന്ന് മെയ്യോടു മെയ്ചേർന്ന്
മനസ്സുകൾ ഒന്നാകും രാവല്ലേ
റഹിമാനിൻഅരുളായ് റഹുമതി ചൊരിയും
സുന്ദര സുദിനം ഇന്നല്ലേ ഈ സുന്ദര സുദിനം ഇന്നല്ലേ
മധുവിധു രാവ് ഇന്ന് മധുരക്കിനാവ്
മനസ്സിൽ കനവുകളായിരം വിരിയണ
മംഗല്യ രാവ് ഇന്ന് മുംതാസിൻ നിക്കാഹിൻ നാള്
പൊന്നും മിന്നും മാറിലണിഞ്ഞ്
ചേലൊത്തൊരമ്പിളി ചേലയണിഞ്ഞ്
കരിമഷി മിഴികൾ പാതി തുറന്ന്
കാത്തിരുന്ന് മാരനെ നോക്കിയിരുന്ന്
കാണാക്കിനാവുകൾ കാണും രാവ്
കണ്ടകിനാവുകൾ പൂവിടും നാള്
ഉസനജമാലിൻ ഹൂറി ചമഞ്ഞ്
പെണ്ണേ നിന്റെ മാരൻ
ഷഫീക്കെത്തും സുദിനമിന്ന്
മധുവിധു രാവ് ഇന്ന് മധുരക്കിനാവ് ........
………………………..
Movie/Album name: Himuchri
Artists