Vannu Njan Ee Varna

1978
Lyrics
Language: English

Vannu njanee varnna saanuvil
Vasantham neeyaay vidarnnu ninnu
Swarnnamallikal pothiyum nin
Manoramya nikunjathil njan padarnnu

Shilpakalayude swapnam neeyenne
Shilpiyaakki theerthu
Jeevan thudikkumee devishilayil
Bhaavabhangi njan chorinju chumbanathal
Bhaavabhangi njan chorinju

Kaavyakalathan koushalamaam nee
Kaviyaayenneyunarthi
Oru prema kaviyaayenneyunarthi
Jaalam mayangi nethradalathil
Vaanabhangi njan nirachu kanavukalal
Vaanabhangi njan nirachu
Language: Malayalam

വന്നു ഞാനീ വർണ്ണ സാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു (2)
സ്വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു
(വന്നു....)

ശില്പകലയുടെ സ്വപ്നം നീയെന്നെ
ശില്പിയാക്കി തീർത്തു (2)
ഒരു നവശില്പിയാക്കി തീർത്തു
ജീവൻ തുടിക്കുമീ ദേവീശിലയിൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു ചുംബനത്താൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു
(വന്നൂ...)

കാവ്യകലതൻ കൗശലമാം നീ
കവിയായെന്നെയുയർത്തി (2)
ഒരു പ്രേമ കവിയായെന്നെയുയർത്തി
ജാലം മയങ്ങീ നേത്രദളത്തിൽ
വാനഭംഗി ഞാൻ നിറച്ചു കനവുകളാൽ
വാനഭംഗി ഞാൻ നിറച്ചു
(വന്നു....)
Movie/Album name: Premashilpi
Artists