ഒരു ശില്പ ഗോപുരത്തില്‍ ഒരു സ്വര്‍ഗ്ഗ ഗാനമായി (2 ) വാസനപൂക്കള്‍ ചൂടി വരവായി എന്നരികില്‍ (2 ) ചെഞ്ചുണ്ടില്‍ തേനൂറും പൂമണം വീശും കാറ്റും നീയും (ഒരു ശില്പ )
ഇളം തെന്നല്‍ വീശിടുന്നു മലര്‍വാടി ആടിടുന്നു ഇണക്കിളികള്‍ പാട്ടുപാടി നീന്തിടുന്നു വാനില്‍ മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍ പ്രിയഗാനം മൂളിപ്പാടിടാം സുമശയ്യയില്‍ രതിഭാവമായ് ഇനി രാഗം തേടി ഞാന്‍ വന്നിടും (ഒരു ശില്പ )
മരതകക്കുന്നുകളില്‍ അരിമുല്ലക്കാടുകളില്‍ മധുരക്കിനാവുമായ് പോയിടുന്നു നമ്മള്‍ ഇനി സൗഹൃദം കതിര്‍ വീശിടും അനുരാഗം പാടി പോയിടാം മനമാകവേ തനുവാകവേ ധനുമാസക്കാറ്റാകെ വീശിടും (ഒരു ശില്പ )