നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ കാലം കാത്തു വെച്ച രക്ഷകനേ സംഹാരകനേ ഞങ്ങൾക്കണ്ണനായി വന്നവനേ
ഭയമേ മാറിപ്പോ നീ അണ്ണൻ വന്നാൽ ചിന്തിക്കുന്നില്ലെ ഇരുട്ടിൽ സിറ്റി വാഴും രാജാവുക്ക് എല്ലാവരും സുല്ല് ഇവനെ തൊഴുവാനായ് എന്നും ജനത്തിരക്ക് കാലം എടുത്ത് വെച്ച സ്വർഗ്ഗം പോലും മണ്ടപ്പെട്
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ
പേനാക്കത്തി കൊണ്ട് വിദ്യാരംഭം കുത്ത് ഹരി ശ്രീ തോക്കിൻ കാഞ്ചിവലി ശീലം പണ്ടെ മാറാത്ത വ്യാധി നെഞ്ചിൽ പൂട്ടി വച്ചോരങ്കക്കലി തീരാത്ത വാശി അണ്ണൻ മീശ വച്ചോരാട്ടപ്പുലീ
ഇടയാൻ വന്നോരുക്കും നിന്നോരുക്കും പണ്ടേയാപത്ത് കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച് സോഡ സർബത്ത് നൊടിയിൽ മദയാനേ മെരുക്കിടും കരുത്ത് ഇവനെ പടച്ച് വിട്ട കടവുളുക്ക് പത്തിൽ പത്ത്.
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ
കരയാൻ കണ്ണീരില്ല കണ്ണീരൊപ്പാൻ ആരും പോരണ്ട എരിയും മൂന്നാം കണ്ണിൽ കോപം കൊള്ളും സംഹാര മൂർത്തി മരണം പടിവാതിൽ കടന്നിടാൻ മടിക്കും ബോംബെ നഗരമിവൻ വരുന്നതിനും സ്വപ്നം കാണും
താനാ ന നാ ന്നാ താന ന ന താന ന ന നാ നാ ന നാ ന്നാ
താനാ ന നാ ന്നാ താന ന ന താന ന ന നാ നാ ന നാ ന്നാ
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ
ഇല്ലു മിനാ റ്റീ അണ്ണൻ തനി നാടൻ കൊല മല്ലൂ മിനാ റ്റീ