Ennormathan nadiyil Nin prema pon thirakal En mohaveenayathil Nin jeeva spandanangal Ee chaithra sandhyayile Ekaantha kalppadavil Iniyennumorkkuvaan nin Pranayaamritham choriyu
Language: Malayalam
പഞ്ചമിസന്ധ്യയിൽ പാതിവിടർന്നൊരു പരിഭവപുഷ്പം നിൻ കവിളിൽ ഒരു ചുംബനത്താൽ ഒരു സാന്ത്വനത്തിൽ ഓമനേയാ മലർ കൊഴിയും പകരം നാണത്തിൻ പൂവിരിയും (പഞ്ചമി...)
കാഞ്ചനപ്പുഞ്ചിരിയിൽ കവിതതൻ കാലവർഷം സഖീ നിന്റെ ചെഞ്ചൊടിയിൽ മധുമയ മോഹവർഷം നിൻ സ്വപ്നവീണകളിൽ നീലാംബരി നടനം നിന്റെ പ്രതീക്ഷകളിൽ രവി ചന്ദ്രികാമധുരം (പഞ്ചമി...)
എന്നോർമ്മതൻ നദിയിൽ നിൻ പ്രേമ പൊൻതിരകൾ എൻ മോഹവീണയതിൽ നിൻ ജീവസ്പന്ദനങ്ങൾ ഈ ചൈത്രസന്ധ്യയിലെ ഏകാന്തകല്പടവിൽ ഇനിയെന്നുമോർക്കുവാൻ നിൻ പ്രണയാമൃതം ചൊരിയൂ (പഞ്ചമി..)