Ninave en ninave pozhiyum poovithale (ninave) Ee ekaantha sandhyaatheeram moolunna paattil Peyyaathe vingum meghangalil Alayum nilaavaay njaanalinju Veruthe ninnormmayil karanju
Thiriyaayeriyum neeyinnennuyiril Mazhayaay pozhiyum poovalliyil Murivaarnnunarum nin ullil Kanivin kaalaay paadaam Oru manjin kunju thulliyaay Mizhiyoram muthaam njaan Oru thooval then vasanthamaay Thaaraattum njaan (ninave)
Kanalaayurukum neeyinnen karalil Chirakaarnnuyarum nin koode njaan Viralaal thazhukum nin maaril Viriyum veyilin naalam Oru shilppam veenudanjupoy Oru gaanam mounamaay Oru venalkkodu theduvaan Njaan maathramaay Alayum nilaavaay njaanalinju Veruthe ninnormmayil karanju (ninave)
Language: Malayalam
നിനവേ എൻ നിനവേ പൊഴിയും പൂവിതളേ (നിനവേ..) ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ പെയ്യാതെ വിങ്ങും മേഘങ്ങളിൽ [അലയും നിലാവായ് ഞാനലിഞ്ഞൂ വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ]
തിരിയായേരിയും നീയിന്നെന്നുയിരിൽ മഴയായ് പൊഴിയും പൂവല്ലിയിൽ മുറിവാർന്നുണരും നിൻ ഉള്ളിൽ കനിവിൻ കടലായ് പാടാം ഒരു മഞ്ഞിൻ കുഞ്ഞു തുള്ളിയായ് മിഴിയോരം മുത്താം ഞാൻ ഒരു തൂവൽ തേൻ വസന്തമായ് താരാട്ടും ഞാൻ നിനവേ എൻ നിനവേ പൊഴിയും പൂവിതളേ
കനലായുരുകും നീയിന്നെൻ കരളിൽ ചിറകാർന്നുയരും നിൻ കൂടെ ഞാൻ വിരലാൽ തഴുകും നിൻ മാറിൽ വിരിയും വെയിലിൻ നാളം ഒരു ശില്പം വീണുടഞ്ഞുപോയ് ഒരു ഗാനം മൌനമായ് ഒരു വേനൽ കൂടു തേടുവാൻ ഞാൻ മാത്രമായ് (അലയും...) (നിനവേ..)