തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ (തങ്കഭസ്‌മ ....)
വടക്കിനിത്തളത്തിൽ പൂജയെടുപ്പിന് വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ ഞാൻ ഹരിശ്രീ എഴുതിയതോർമ്മയില്ലേ - പ്രേമത്തിൻ ഹരിശ്രീയെഴുതിയതോർമ്മയില്ലേ (തങ്കഭസ്‌മ ....)