Kaanaakkoottin

1998
Lyrics
Language: Malayalam

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

മിന്നാമിന്നും തേരിൽ വാനത്തെങ്ങും മേയാം

മായക്കോലം കെട്ടി തെന്നി തുടിക്കാം

കുഞ്ഞി കൂവരം കുറുമ്പുള്ള കന്നിക്കിളിയായ്

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

ആകാശം ദൂരേ ആനന്ദ കേതാരമായ്

ആഘോഷം നമ്മൾ ഉന്മാദ സ്വപ്നങ്ങളായ്

മാറ്റെഴും ശലഭ ജന്മമായ്

ഒരു മാത്രയായ്‌ സകല ജീവിതം

ഒരു പൂത്തിരിയായ് എരിയുന്നു ഹൃദയം

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

താളം തകിലടി മേളങ്ങൾ

ഒരു താമരത്തുമ്പിക്കു കല്യാണം

താലിയും തോടയും വാങ്ങേണം

നല്ല താരിളം കോടിയുടുക്കേണം

പന്തലൊരുക്കാനോടിവായോ

ചന്ദന പൂങ്കുയിലേ

സദ്യ വിളമ്പാൻ ഓടിവായോ

താമരപ്പൂങ്കൊടിയേ

പാടണം നടനമാടണം

പാറിടാം പറവയാകണം

ഒരു ലാത്തിരി പോലെരിയുന്നു നിമിഷം

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം

മിന്നാമിന്നും തേരിൽ വാനത്തെങ്ങും മേയാം

മായക്കോലം കെട്ടി തെന്നി തുടിക്കാം

കുഞ്ഞി കൂവരം കുറുമ്പുള്ള കന്നിക്കിളിയായ്

കാണാകൂട്ടിൻ കണ്ണാടി ചില്ലൊന്നു തുറക്കാം

പാടാപാട്ടിൻ ചിന്തൂരച്ചിറകിന്മേൽ പറക്കാം
Movie/Album name: Meenathil Thaalikettu
Artists