Oh manase

2005
Lyrics
Language: English

Oh manasse...oh manasse nin mizhikalilenthe shokam
Priya sakhiye...priya sakhiye nin mozhikalithenthe mookam
Pranayagaanam aalapikke hridaya veena thengukayaay
Kalabhamaadi theerum munpe kanaka vigrahamudayukayaay...
Kanavum ninavum kanalaay eriyukayaay...
Oh manasse...oh manasse nin mizhikalilenthe shokam
Priya sakhiye...priya sakhiye nin mozhikalithenthe mookam...

Kadalalakal kai neettiyaal kaivarumo neelaakaasham
Marubhoovil thina vithachaal aashikkano vila koytheedaan
Kazhinja kaala swapnavumaay nee kannu neeril aliyaathe
Viphala moha theerangalil oru vidhura sandhyayaay kozhiyaathe
Irulil theliyaam shubha thaarakam naale...
Oh manasse...oh manasse nin mizhikalilenthe shokam
Priya sakhiye...priya sakhiye nin mozhikalithenthe mookam...

Ilapozhiyum vidhi cholli vilapikkumo pookkaalam
Vazhi piriyum gathiyorthu vyasanikkumo paalaruvikalum
Unarnneneekkum velayilum ushassoraarathi uzhiyille..
Thakarnnu poyoru swapnavumaayi vida paranjini piriyuka naam
Kanavum ninavum kanalaay eriyukayaay...
Oh manasse...oh manasse nin mizhikalilenthe shokam
Priya sakhiye...priya sakhiye nin mozhikalithenthe mookam...
Language: Malayalam

ഓ മനസ്സേ...ഓ മനസ്സേ നിൻ മിഴികളിലെന്തേ ശോകം
പ്രിയ സഖിയേ...പ്രിയ സഖിയേ നിൻ മൊഴികളിതെന്തേ മൂകം
പ്രണയഗാനം ആലപിക്കെ ഹൃദയവീണ തേങ്ങുകയായ്
കളഭമാടിത്തീരും മുൻപേ കനകവിഗ്രഹമുടയുകയായ്‌...
കനവും നിനവും കനലായ് എരിയുകയായ്...
ഓ മനസ്സേ...ഓ മനസ്സേ നിൻ മിഴികളിലെന്തേ ശോകം
പ്രിയ സഖിയേ...പ്രിയ സഖിയേ നിൻ മൊഴികളിതെന്തേ മൂകം...

കടലലകൾ കൈ നീട്ടിയാൽ കൈവരുമോ നീലാകാശം
മരുഭൂവിൽ തിന വിതച്ചാൽ ആശിക്കണോ വിള കൊയ്തീടാൻ
കഴിഞ്ഞകാല സ്വപ്നവുമായ് നീ കണ്ണുനീരിൽ അലിയാതെ
വിഫലമോഹതീരങ്ങളിൽ ഒരു വിധുരസന്ധ്യയായ് കൊഴിയാതെ
ഇരുളിൽ തെളിയാം ശുഭതാരകം നാളെ...
ഓ മനസ്സേ...ഓ മനസ്സേ നിൻ മിഴികളിലെന്തേ ശോകം
പ്രിയ സഖിയേ...പ്രിയ സഖിയേ നിൻ മൊഴികളിതെന്തേ മൂകം...

ഇലപൊഴിയും വിധി ചൊല്ലി വിലപിക്കുമോ പൂക്കാലം
വഴിപിരിയും ഗതിയോർത്തു് വ്യസനിക്കുമോ പാലരുവികളും
ഉണർന്നെണീക്കും വേളയിലും ഉഷസ്സൊരാരതി ഉഴിയില്ലേ..
തകർന്നു പോയൊരു സ്വപ്നവുമായി വിട പറഞ്ഞിനി പിരിയുക നാം
കനവും നിനവും കനലായ് എരിയുകയായ്...
ഓ മനസ്സേ...ഓ മനസ്സേ നിൻ മിഴികളിലെന്തേ ശോകം
പ്രിയ സഖിയേ...പ്രിയ സഖിയേ നിൻ മൊഴികളിതെന്തേ മൂകം...
Movie/Album name: Brahmam
Artists