Gari gari sa ni dha mani sa sa Sa gariga ma ma mani dha ma ga ma gari Sa gariga sa sa gari ni dha ni sa Sa gariga ma ma mani dha ma ma dha ni sa Dha ni sa ri ga ga ga ma ri sa dha ni sa ni dha ma ri Gama gama gama gama dhani dhama gamani Gama gama gama gama dhani dhama gamani mani ni sa Dhani sa ri ga ma ni sa pa ga ma ri sa Dha ni sa ri ga ma ni sa sa sa
കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ മണ്ണിൽ തൂവും വെൺ മധുരം തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ചുണ്ടോടെ ഏകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ മണ്ണിൽ തൂവും വെൺ മധുരം
ഗരി ഗരി സ .. നി ധ മ നി സ സ സ ഗരിഗ മ മ.. മനി ധ മ ഗ മ ഗരി സ ഗരിഗ സ സ ..ഗരി നി ധ നി സ സ ഗരിഗ മ മ ..മനി ധ മ മ ധ നി സ ധ നി സ രി ഗാ ഗാ ..ഗ മ രി സ ധ നി സ നി ധ മാ രി ഗമ ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി മനി നി സ ധനി സ രി ഗ മ നി സ ..പാ ഗാ മ രി സ ധ നി സ രി ഗ മ നി സ സ സ
ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ നാടിൻ നേരാം മൊഴിമധുരം താനിരുന്നെങ്ങോ നീറിടുമ്പോഴും ഉള്ളിൽ പൊള്ളും തീ മധുരം രാമഴയിൽ ഇടറിവീഴാ... നാളം പോൽ പെൺമധുരം അഴലുകളുടെ ആഴം മറുകര നീന്താനായ് എന്നാളും എന്നുള്ളിൽ മധുരം നീ ഉയിരേ .. നിനവിൻ ഉറവേ ... കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ മണ്ണിൽ തൂവും വെൺ മധുരം തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ചുണ്ടോടെ ഏകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൽ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ മണ്ണിൽ തൂവും വെൺ മധുരം