പറയിതു പറ...പറയിതു നിറ നടയിതു വരും...കൊയ്ത്താളം നടയിതു നട...പടയിതു പട മനമിതു വരും....മെയ്ത്താളം
ആ...ആ....ആ...ആ... സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ നീ നല്ലപ്പുള്ളിക്കരിമീനോ... കുന്തളിപ്പെണ്ണു കുയിലമ്മേ കണ്ണേ നീയിന്നു കൂടെ പോരാമോ...(സുന്ദരി...) കാതിലു് നന്തുണി മീട്ടി മണി മഞ്ചാടി ശിങ്കാരി നീയേ മാറിലു് ചന്ദനം പൂശി ഇനി പഞ്ചാരച്ചക്കരേ വാ... (സുന്ദരിക്കള്ളിക്കറുത്തമ്മേ...)
മുക്കുറ്റിപ്പൂ ചൂടി മൂവന്തിപ്പെണ്ണാളേ മുകിലാടി ഇരവായി ചങ്ങാതിക്കുഞ്ഞോളേ നെയ്യരിച്ചോറൂട്ടി നീയെന്തീ കണ്ണാളേ തകിലാടി പതിവായി കിന്നാരിക്കുഞ്ഞാഞ്ഞേ... ഒന്നു കണ്ടു എറിഞ്ഞോട്ടേ പിന്നെ മൂന്നു കുത്തി മലർന്നാട്ടേ പത്തുമുത്തം നിറഞ്ഞോട്ടേ നിന്റെ ചുണ്ടു ചെണ്ടു് വിരിഞ്ഞോട്ടെ... നെഞ്ചിലു് തന്നന്നം പാടാഞ്ഞിട്ടാണോ കള്ളിപ്പെണ്ണു വിളിക്കാത്തേ.... (സുന്ദരിക്കള്ളിക്കറുത്തമ്മേ...)
ഇത്തിരി പൂത്താലി പഞ്ചമിപ്പൂങ്കാറ്റേ തുകിലാടി പകലായി സഞ്ചാരി നങ്ങേലി മുന്തിരിത്തേനൂറ്റി കിങ്ങിണി സിന്ദൂരി മധുവായി നിനവായി മിന്നാടപ്പൂന്തേവി ഇന്നു ചെന്നു വിളിച്ചോട്ടെ നിന്നെ... ചിന്തു കൊട്ടി കളിച്ചോട്ടെ നിന്റെ ചന്തം ചിരിച്ചോട്ടെ പിന്നെ അഞ്ചു വിത്തു പതിച്ചോട്ടെ മൊഞ്ചിലു് നന്ദനം പൂക്കാഞ്ഞിട്ടാണോ മല്ലിവള്ളി വിരിയാഞ്ഞേ .. (സുന്ദരിക്കള്ളിക്കറുത്തമ്മേ...)