Innallo ponthiruvonam

1979
Lyrics
Language: Malayalam

(പു) ഇന്നല്ലോ പൊന്‍തിരുവോണം
ഓ..
വന്നല്ലോ പൊന്‍തിരുവോണം
ഓരോ തളിരിലയും ഓരോ മലരിലും
പീലി വിടര്‍ത്തുന്നൊരോണം വന്നല്ലോ
പൊന്നോണം വന്നല്ലോ
(ഇന്നല്ലോ )

(സ്ത്രീ) മലമുടികള്‍ മഴവില്ലാല്‍ കാവടിയാടി
കടലലകള്‍ പൂന്തിങ്കള്‍ പൊട്ടുകുത്തി
(പു) മഞ്ഞവെയില്‍ കസവണിഞ്ഞ
മാനിനിയാള്‍ ഋതുകന്യ
പുഞ്ചവയാം താലമേന്തി
മാബലിയെ വരവേല്‍ക്കും
(കോ) പൂവേ പൊലി (3) പൂവേ (2)

(പു) വള്ളംകളി വിലസുന്നൊരു വഞ്ചിപ്പാട്ടില്‍
ഉള്ളം കുളിര്‍ ചൂടുന്നോരൂഞ്ഞാല്‍പ്പാട്ടില്‍

(പു.കോ) ആറന്മുള ഭഗവാനും
തിത്തിതാത തൈ തൈ
ആനന്ദത്തോടെഴുന്നള്ളി
തിത്തിതാത തൈ തൈ
തുള്ളിവരും പള്ളിയോടപ്പട കണ്ടല്ലോ
ഓ.. തിത്തി താത തിത്തിതൈ
തകതൈ തകതൈതൈ

(സ്ത്രീ.കോ) ശാര്‍ക്കര ഭഗവതി ശാശ്വത സുഖദായിനി
തിരുവോണപ്പുതുനാളില്‍ സഖികളുമായി ഊയലാടി

(പു) കുമ്മിയടീ...
കുമ്മിയടീ കൈകൊട്ടിക്കളിയാടും നേരത്തു്
കുമ്മിയടീയെടി (3) കുമ്മിയടി
പുത്തൂരെ നാത്തൂനും പൂവാലി പയ്യിനും
പുണ്യം വരുത്തുവാന്‍ കുമ്മിയടി

(പു) പൊന്‍കയ്യില്‍ മയിലാഞ്ചിച്ചോപ്പണിഞ്ഞു്
തൃക്കാക്കരയപ്പനു് മധുരം നേദിച്ചു്
സുന്ദരിമാരൊന്നിച്ചു് തുമ്പിതുള്ളും നേരത്തു് (2)

(സ്ത്രീ.കോ) എന്തേ തുമ്പീ നീ തുള്ളാതിരിക്കണു്
പൂവു് പോരാഞ്ഞോ പൂക്കില പോരാഞ്ഞോ
ആളും പോരാഞ്ഞോ അലങ്കാരം പോരാഞ്ഞോ
ആര്‍പ്പും കുരവയും പോരായോ തുമ്പിക്കു്
ആര്‍പ്പൂ ആര്‍പ്പൂ
ളൊള... ളൊള... ളൊളളോ...

(സ്ത്രീ) ചിരുകണ്ടന്‍ കൈലാതത്തീ
ചിരുതേവിക്കു ചെലമ്പിട്ടു
(സ്ത്രീ.കോ) തന തന്ത താനെ തെയ്യാ
തെയ്യാരം തിന്തിന്നോ
അതു് കണ്ടു് കൂട്ടാടീ
അലിവോടെ കാളകൂറ്റന്‍
തന തന്ത താന തന്താ
തെയ്യാരം തിന്തിന്നോ
(ചിരുകണ്ടന്‍ )
Movie/Album name: Vaaleduthavan Valal
Artists