SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Konchivaa kanmanee...nenchile ponmanee Konchivaa kanmanee...nenchile ponmanee... Thaanana thaananaa...thaanana thaananaa... Um..um...um..um... Nerukayil ilaveyil thazhukiya thaamara malarupolomane Thalarumorilakalil jalakana manikalpol Vannu nee jeevane... Arikil nee...konchum naadamaay Madiyil nee...thankathaalamaay Theliyuka priyamoru pularoli punchiriyaay... Nerukayil ilaveyil thazhukiya thaamara malarupolomane Thalarumorilakalil jalakana manikalpol Vannu nee jeevane... Dhum dhum dhum dhumtha naanaa.. Dhum dhum dhum dhumtha naanaa.... Sarva mangala mangalye Shive...sarvaardha saadhike Sharanye thrayambake gauree Naaraayanee namo shthuthe... Nee en punyamaay vannu jeevanil Snehodaaramaam praana harshamaay... Eeran kaikal neettum pinchu meghamaay Neerum mannine vannu pulkiyo... Virasamee manpaathayil pathiyumee kaalpaadukal Niyathi vannezhuthiya kavithayo kanavukalo... Nerukayil ilaveyil thazhukiya thaamara malarupolomane Thalarumorilakalil jalakana manikalpol Vannu nee jeevane... Um..um...laalalaa...laalalaa... Kaalam thannoraa kunju peelipol Mookam nenchilaay ninne kaathu njaan Thaane vaarnnu nee varsha dhaarayaay Maaree ennilee venalaalave... Arumayaay kanpeeliyil Viriyu nee en swapnamaay Theliyuka priyamoru madhumaya saurabhamaay... Nerukayil ilaveyil thazhukiya thaamara malarupolomane Thalarumorilakalil jalakana manikalpol Vannu nee jeevane... Arikil nee...konchum naadamaay Madiyil nee...thankathaalamaay Theliyuka priyamoru pularoli punchiriyaay... Konchivaa kanmanee...nenchile ponmanee Konchivaa kanmanee...nenchile ponmanee.... കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ... താനന താനനാ...താനന താനനാ... ഉം...ഉം...ഉം..ഉം...ഉം...ഉം നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ.... അരികിൽ നീ...കൊഞ്ചും നാദമായ് മടിയിൽ നീ...തങ്കത്താലമായ് തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്.... നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ.... ധുംധുംധും..ധുംത നാനാ ധുംധുംധും..ധുംത നാനാ... സർവ്വമംഗള മംഗല്ല്യേ ശിവേ...സർവ്വാർത്ഥ സാഥികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോഃ സ്തുതേ.... നീ എൻ പുണ്യമായ് വന്നു ജീവനിൽ സ്നേഹോദാരമാം പ്രാണഹർഷമായ്.... ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ് നീറും മണ്ണിനെ വന്നു പുൽകിയോ.... വിരസമീ മൺപാതയിൽ പതിയുമീ കാല്പാടുകൾ നിയതി വന്നെഴുതിയ കവിതയോ കനവുകളോ... നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ.... ഉംഉം..ഉം...ലാലലാ...ലാലലാ കാലം തന്നൊരാ കുഞ്ഞു പീലിപോൽ മൂകം നെഞ്ചിലായ് നിന്നെ കാത്തു ഞാൻ താനേ വാർന്നു നീ വർഷധാരയായ് മാറീ എന്നിലീ വേനലാളവേ.... അരുമയായ് കൺപീലിയിൽ വിരിയു നീ എൻ സ്വപ്നമായ് തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്.... നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ.... അരികിൽ നീ...കൊഞ്ചും നാദമായ് മടിയിൽ നീ...തങ്കത്താലമായ് തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്.... കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ....
Movie/Album name: Fukri
Artists