കണ്ണാടിപ്പുഴക്കടവില്‍ കന്നിക്കൽപ്പടിയിറങ്ങും വെണ്ണിലാക്കുഞ്ഞേ നിന്നെ കാണാന്‍ എന്തൊരു ചന്തം പൂമാലക്കാവില്‍ പൂരക്കളി കാണാന്‍ പൂക്കൈത മറവിലൂടെ കൂടെ പോരാമോ ഞങ്ങടെ കൂടെ പോരാമോ കണ്ണാടിപ്പുഴക്കടവില്‍ കന്നിക്കൽപ്പടിയിറങ്ങും വെണ്ണിലാക്കുഞ്ഞേ നിന്നെ കാണാന്‍ എന്തൊരു ചന്തം
എത്രയെത്ര നാള്‍ നിന്നെ കാത്തുവെന്നോ എത്ര നാളായി നിന്നെ നോറ്റുവെന്നോ എത്രയെത്ര നാള്‍ നിന്നെ കാത്തുവെന്നോ എത്ര നാളായി നിന്നെ നോറ്റുവെന്നോ ചക്കര മാവിന്‍ ചോട്ടില്‍ കൂടെ കൊത്തങ്കല്ലുകളിക്കാന്‍ ഞങ്ങള്‍ എത്ര നാള്‍ കൊതിച്ചുവെന്നോ മുടിയേറി കൊടിയേറി തോറ്റം പാട്ടുണർന്നൂ (കണ്ണാടിപ്പുഴക്കടവില്‍...)
പാലപൂക്കും കാവില്‍ തെയ്യമല്ലേ ഇഷ്ടമില്ലേ കാണാന്‍ ഇഷ്ടമല്ലേ പാലപൂക്കും കാവില്‍ തെയ്യമല്ലേ ഇഷ്ടമില്ലേ കാണാന്‍ ഇഷ്ടമല്ലേ കണ്ണന്‍ ചിരട്ടയിലൊപ്പം നല്ല മണ്ണപ്പം ചുട്ടുകളിക്കാന്‍ കൊച്ചു പനയോലക്കുടയുമായ് വരൂ ആകാശപ്പൂവഴിയില്‍ കൂടെ പോന്നാട്ടെ (കണ്ണാടിപ്പുഴക്കടവില്‍...)