SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaalu manniluraykkaatha 1982
Kaalu manniluraykkaatha koumaaram maaran Jaalam kaatti mayakkunna malar maasam Neela neela mizhi randum poonkinaavin thaalathil Peeli neerthi nritham cheyyum kalipraayam (2) (kaalu manniluraykkaatha) Pottichiriyethi nokkum thathammachundu ival Ettum pottum thiriyaatha kuttathipraavu (pottichiri) Mottu poovaay virinjilla mattu maarikkazhinjilla Thattimuttikkalikkunnu varivandu nenchil Muttimutti vilikkunnu thenvandu (kaalu manniluraykkaatha) Ishtamulla kalithozhanu sammaanam nalkaan choppu Patturumaal thunniyinnu kavil randum (ishtamulla) Thankavarnna nunakkuzhi thanniloru peru maathram Kunkumathaal kurichittu cheru naaam ithu Mangalappoomaaranulla sammaanam (kaalu manniluraykkaatha) കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍ ജാലം കാട്ടി മയക്കുന്ന മലര്‍മാസം നീല നീല മിഴി രണ്ടും പൂങ്കിനാവിന്‍ താളത്തില്‍ പീലി നീര്‍ത്തി നൃത്തം ചെയ്യും കളിപ്രായം (2) കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍ ജാലം കാട്ടി മയക്കുന്ന മലര്‍മാസം പൊട്ടിച്ചിരിയെത്തിനോക്കും തത്തമ്മച്ചുണ്ട് ഇവള്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടത്തിപ്രാവ് (പൊട്ടിച്ചിരിയെത്തിനോക്കും) മൊട്ടുപൂവായ് വിരിഞ്ഞില്ല മട്ടുമാറിക്കഴിഞ്ഞില്ല തട്ടിമുട്ടി കളിക്കുന്നു വരിവണ്ട് നെഞ്ചില്‍ മുട്ടി മുട്ടി വിളിക്കുന്നു തേന്‍വണ്ട് കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍ ജാലം കാട്ടി മയക്കുന്ന മലര്‍മാസം ഇഷ്ടമുള്ള കളിത്തോഴനു സമ്മാനം നല്‍കാന്‍ ചോപ്പു പട്ടുറുമാല്‍ തുന്നിയിന്നു കവിള്‍ രണ്ടും (ഇഷ്ടമുള്ള കളിത്തോഴനു) തങ്കവര്‍ണ്ണ നുണക്കുഴി തന്നിലൊരു പേരു മാത്രം കുങ്കുമത്താല്‍ കുറിച്ചിട്ടു ചെറു നാണം ഇതു മംഗലപ്പൂമാരനുള്ള സമ്മാനം (കാലു മണ്ണിലുറയ്ക്കാത്ത)
Movie/Album name: Mylaanchi
Artists