ജീവിതമൊരു നടനം അതിലാടുകയേ ശരണം അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍.... അതു വിജയം അതി ലളിതം കരഗതം പരമ പദം..... ജീവിതമൊരു നടനം അതിലാടുകയേ ശരണം...
ഉരിയാടാന്‍ അറിയാത്തവനൊരു തിരപോലെയിരമ്പാൻ യോഗം പലമാതിരി കോലംകെട്ടി തനിരൂപം കളയരുതളിയാ.... (ഉരിയാടാന്‍...) കഥയറിയാത്തവനോ...കഥകളി ആടുകയായ്.... അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍.... അതു വിജയം അതി ലളിതം കരഗതം പരമപദം..... ജീവിതമൊരു നടനം അതിലാടുകയേ ശരണം ജീവിതമൊരു നടനം അതിലാടുകയേ ശരണം...
എലിപോലെയിരുന്നവനിന്നൊരു പുലിവേഷം കെട്ടാന്‍ യോഗം പല രൂപം പേറി നടന്നാല്‍ സ്വയമാരെന്നറിയാതാവും.... (എലിപോലെയിരുന്നവനിന്നൊരു...) ഉടലിനു പല വടിവായ്...ചുടലവരെ അടവായ്.... അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍.... അതു വിജയം അതി ലളിതം കരഗതം പരമപദം..... ജീവിതമൊരു നടനം അതിലാടുകയേ ശരണം അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍.... അതു വിജയം അതി ലളിതം കരഗതം പരമപദം..... ജീവിതമൊരു നടനം അതിലാടുകയേ ശരണം....