കരുമാടിക്കുട്ടാ നിന്റെ കണ്ണാടിക്കിന്നരിക്കൈയിൽ കണ്ടൂ ഞാൻ ദൈവത്തിൻ തങ്കക്കുറിമാനം...(2) യോഗം കണ്ടു..രാജയോഗം കണ്ടു കാലം വന്നു..നല്ലകാലം വന്നു ആകാശപ്പല്ലക്കിൽ പാറിപ്പറക്കുന്ന കോലം കണ്ടു തപ്പോ തപ്പോ...തപ്പു കൊട്ടു്... കരുമാടിക്കുട്ടാ നിന്റെ കണ്ണാടിക്കിന്നരിക്കൈയിൽ കണ്ടൂ ഞാൻ ദൈവത്തിൻ തങ്കക്കുറിമാനം...
മോഹത്തേന്മാവിൽ പൂ വിരിഞ്ഞുപോയ്.. കരളിൽ പൊൻമൈനപ്പാട്ടുണർന്നുവോ... മേളത്തുടിമുട്ടു് ...താള കൈതട്ടു് മുത്തുപ്പൈതങ്ങളേ.... നാളെ നല്ല നാൾ....നല്ല നാൾ.... ഭാഗ്യമുള്ള നാൾ... സ്നേഹമുള്ള നാൾ....കരളിൽ തേൻ ചുരന്ന നാൾ ഉണരൂ...മനസ്സേ ഉണരൂ..ആടിത്തുളുമ്പി വരൂ തുമ്പികളേ...തുമ്പികളേ... പൂങ്കുടമേ....പൂങ്കുടമേ.... കരുമാടിക്കുട്ടാ നിന്റെ കണ്ണാടിക്കിന്നരിക്കൈയിൽ കണ്ടൂ ഞാൻ ദൈവത്തിൻ തങ്കക്കുറിമാനം...
തൊട്ടാൽ പൊട്ടുന്നു പൂക്കൊളുന്തുകൾ... മുറ്റത്തെത്തുന്നു സ്വപ്നകന്യകൾ അരികത്തെത്താറായ് തേടും പൂക്കാലം കുട്ടിക്കുറുമ്പുകളേ.... ഹേഹേയ് നാളെ നല്ല നാൾ....നല്ല നാൾ.... ഭാഗ്യമുള്ള നാൾ... സ്നേഹമുള്ള നാൾ....കരളിൽ തേൻ ചുരന്ന നാൾ കിളിവാൽക്കുരുവീ ഇതിലേ തംബുരു മീട്ടി വരൂ പൂത്തിരികൾ...പൂത്തിരികൾ... കൊണ്ടുവരൂ...കൊണ്ടുവരൂ... (കരുമാടിക്കുട്ടാ....)