Aa...aa...
Sukhavaasa mandiram njaan paninju
Sumashayya panineeril alankarichu
Manassinullil...ninakkuvendi...oru
Sukhavaasa mandiram njaan paninju
Naanam mayangunna roopasoubhaagyame
Nayanangalkkabhiraamame
Swantham pratheekshakal saakshaalkkarikkumee
Swayamvarappanthalil vannirikkoo
Sweekarikkoo enne sweekarikkoo (sukhavaasa mandiram)
Swarnnakkolussinte manjusangeethamaay
Swara raaga laya geethamaay
Swarnnakkolussinte manjusangeethamaay
Swara raaga laya geethamaay
Ee mandirathile shayyaa grihathile
Eeradi thaaraattil nee layikkoo
Swanthamaakkoo ...enne swanthamaakkoo
(sukhavaasa mandiram)
ആ.. ആ..
സുഖവാസമന്ദിരം ഞാന്‍ പണിഞ്ഞു
സുമശയ്യ പനിനീരില്‍ അലങ്കരിച്ചു
മനസ്സിനുള്ളില്‍.. നിനക്കു വേണ്ടി.. ഒരു
സുഖവാസമന്ദിരം ഞാന്‍ പണിഞ്ഞു
നാണം മയങ്ങുന്ന രൂപസൌഭാഗ്യമേ
നയനങ്ങള്‍ക്കഭിരാമമേ
സ്വന്തം പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കുമീ
സ്വയംവരപ്പന്തലില്‍ വന്നിരിക്കൂ
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ (സുഖവാസമന്ദിരം)
സ്വര്‍ണ്ണക്കൊലുസ്സിന്റെ മഞ്ജുസംഗീതമായ്
സ്വരരാഗലയഗീതമായ്
സ്വര്‍ണ്ണക്കൊലുസ്സിന്റെ മഞ്ജുസംഗീതമായ്
സ്വരരാഗലയഗീതമായ്
ഈ മന്ദിരത്തിലെ ശയ്യാഗൃഹത്തിലെ
ഈരടിത്താരാട്ടില്‍ നീ ലയിക്കൂ
സ്വന്തമാക്കൂ - എന്നെ സ്വന്തമാക്കൂ (സുഖവാസമന്ദിരം)
Movie/Album name: Soothrakkaari
Artists