Madhurameenakshi

1974
Lyrics
Language: English

Madhurameenakshi anugrahikkum

Madhurameenakshi anugrahikkum - ente
Maanasa veenayil shruthiyunarum
Nirmala snehathin poojaaveethiyil
Ente sankalpangal ther thelikkum (madhura)

Poovidaan daahichorente thai mullayil
Pulariyilinnoru poo virinju (poovidaan)
Ennaathamdaahathin binduvaanaamalar
En janma saaphalya kaanthiyallo (madhura)

Ethra janmangal kazhinjaalumee sathya
Rakthabandhathin chirakukalil (ethra)
Nammalil minnunna dhanyamaam chaithanyam
Onnaayi nilkkaan kothikkunnu njaan (madhura)
Language: Malayalam

മധുരമീനാക്ഷീ അനുഗ്രഹിക്കും

മധുരമീനാക്ഷീ അനുഗ്രഹിക്കും എന്റെ
മാനസവീണയില്‍ ശ്രുതിയുണരും
നിര്‍മ്മല സ്നേഹത്തിന്‍ പൂജാവീഥിയില്‍
എന്റെ സങ്കല്പങ്ങള്‍ തേര്‍തെളിക്കും
(മധുരമീനാക്ഷീ)

പൂവിടാന്‍ ദാഹിച്ചൊരെന്റെതൈമുല്ലയില്‍
പുലരിയിലിന്നൊരു പൂവിരിഞ്ഞു (പൂവിടാന്‍)
എന്നത്മദാഹത്തിന്‍ ബിന്ദുവാണാമലര്‍
എന്‍ ജന്മസാഫല്യകാന്തിയല്ലോ
മധുരമീനാക്ഷീ അനുഗ്രഹിക്കും എന്റെ
മാനസവീണയില്‍ ശ്രുതിയുണരും

എത്ര ജന്മങ്ങള്‍ കഴിഞ്ഞാലുമീ സത്യ
രക്തബന്ധത്തിന്‍ ചിറകുകളില്‍ (എത്ര)
നമ്മളില്‍ മിന്നുന്ന ധന്യമാം ചൈതന്യം
ഒന്നായി നില്‍ക്കാന്‍ കൊതിക്കുന്നു ഞാന്‍
(മധുരമീനാക്ഷീ)
Movie/Album name: Youvanam
Artists