Om Poorna

1994
Lyrics
Language: Malayalam

ഓം.... ഓം... ഓം....
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സഹസ്രദലസംശോഭിതനളിനം
പോലെ മഹാഗഗനം...
സഹസ്രദലസംശോഭിതനളിനം
പോലെ മഹാഗഗനം...
സമസ്‌തഭുവനം കാക്കുമനാദി-
മഹസ്സിന്‍ സോപാനം
സമസ്‌തഭുവനം കാക്കുമനാദി-
മഹസ്സിന്‍ സോപാനം
ആ തിരുനളിനപരാഗം ചാര്‍ത്തുക
അകമിഴിയാമരവിന്ദം...
ആ തിരുനളിനപരാഗം ചാര്‍ത്തുക
അകമിഴിയാമരവിന്ദം...
ആത്മദളങ്ങളിലാവാഹിക്കുക
അതിന്റെ ദിവ്യസുഗന്ധം [ 2 ]
ആത്മദളങ്ങളിലാവാഹിക്കുക
അതിന്റെ ദിവ്യസുഗന്ധം [ സഹസ്ര ]

ഓം സഹനാവാവതു
സഹനൗ ഭുനൗക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്‌തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

വീണുടയുന്നൊരു മണ്‍കുടമീയുടല്‍
നീയതിനുള്ളില്‍ നിറയാവൂ..
വീണുടയുന്നൊരു മണ്‍കുടമീയുടല്‍
നീയതിനുള്ളില്‍ നിറയാവൂ..
പ്രാണനൊരരുമപ്രാവായ് പാടുക-
യാണതില്‍ നിന്‍ തിരുനാമങ്ങള്‍
പ്രാണനൊരരുമപ്രാവായ് പാടുക-
യാണതില്‍ നിന്‍ തിരുനാമങ്ങള്‍
നിന്‍ കൃപ ഞങ്ങള്‍ക്കരുളാവൂ
അന്‍പായ് ഞങ്ങളിലുണരാവൂ
നിന്‍ കൃപ ഞങ്ങള്‍ക്കരുളാവൂ
അന്‍പായ് ഞങ്ങളിലുണരാവൂ
ഞങ്ങടെ ജീവകണങ്ങളൊരോന്നും
നിന്‍ തേജോകണമാകാവൂ [ 2 ] [ സഹസ്ര ]
Movie/Album name: Sukrutham
Artists