Pachilakkaadukalil

1984
Lyrics
Language: Malayalam

.

താളം തുടി താളം മേളം മഴമേളം
ഓ...ഓ..ഓ..ഹോയ്..

പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം
വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2)
പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം
ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2)
(പച്ചിലക്കാടുകളിൽ...)

ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും
പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട്
ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ
ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ
നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ
(പച്ചിലക്കാടുകളിൽ...)

വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം
മുത്തു വിളയേണം
മുത്തുമണി കതിരുകളാൽ അറ നിറയേണം
അറ നിറയേണം (2)
ഈ മനം നിറയേണം നറും കനവു പൂക്കേണം
കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ,
അവൾ വരമരുളേണം അവൾ വരമരുളേണം
(പച്ചിലക്കാടുകളിൽ...)
Movie/Album name: Sapadham
Artists