കാളികേ കാളി ഭദ്രകാളി ജയ കാളികേ കാളി ഭദ്രകാളി..(2) മേലേ മേലേ മേലാംകുന്ന് കുന്നിന്മേമലുണ്ടൊരു കാളി...(2) കാളി വിളക്കു കൊളുത്തുമ്പോള്‍ മാനത്തൊരായിരം മത്താപ്പ് കാളികേ കാളി ഭദ്രകാളി ജയ കാളികേ കാളി ഭദ്രകാളി..(2)
കാളി കരിങ്കാളി ഭദ്രകാളി ജയ കാളി മലങ്കാളി രുദ്രകാളി ജയ ദുഷ്ടനിവാരിണി ശാപവിനാശിനി മാ കൊടുംകാളി അഖണ്ഡകാളി കാളികേ കാളി ഭദ്രകാളി ജയ കാളികേ കാളി ഭദ്രകാളി..(2)
കാളിക്ക് കയ്യില് പള്ളിവാള് അതില്‍ ദാരികനെ കൊന്ന ചോരയാണ് കരിങ്കാളിക്ക് കണ്ണില് തീയാണ് തീയില്‍ പാപമെരിക്കും ചിതയാണ് കാളികേ കാളി ഭദ്രകാളി ജയ കാളികേ കാളി ഭദ്രകാളി..(2)
കര്‍ക്കിടകത്തിലെ പൌര്‍ണമിക്കമ്മയെ കണ്ടു തൊഴുന്നവര്‍ക്കൊക്കെ മരിച്ചാലും എക്കാലവും ചെയ്ത പാപങ്ങളങ്ങനെ മുക്കാലും തീരുമെന്നാണ് വിശ്വാസം കാളികേ കാളി ഭദ്രകാളി ജയ കാളികേ കാളി ഭദ്രകാളി..(2)