ആ നാളിലേതോ മൂവന്തി നേരം നാമാദ്യമായ് കണ്ടില്ലയോ.... രാവിൻ കിനാവിൻ പിൻവാതിലോരം കാണാതെ നീ വന്നീലയോ.... നീ എന്നിലെ...മോഹങ്ങളായ് ആകാശമായ് മാറിടുന്നു നീ മനമൊരു മണിമുകിലായ്.... (കണ്ണും കണ്ണും.....)
നീ കാണുവാനായ് ഈ പാതയോരം തൂമുല്ലയായ് എൻ മാനസം.... മൂകാനുരാഗം ഓതാതെയോരോ യാമങ്ങളും നീങ്ങുന്നു നാം.... എന്നുള്ളിലെ...മൗനങ്ങളെ... സംഗീതമാക്കി മാറ്റുമിന്നു നീ മധുരിതമൊരു മൊഴിയിൽ.... (കണ്ണും കണ്ണും.....)