Paathiraavaam

1975
Lyrics
Language: English

Paathiraavaam sundariye pandu
Paarvana chandran snehichu
Karutha vaavumaay pandaval aadiya
Kapada naadakamariyaathe
(paathiraavaam...)

Aakaasha yamunaa pulinathil vechaa
Raagikal parsparam kandu mutti (2)
Ashoka malarvana mandapanadayil
Ambili avale parinayichu
(paathiraavaam...)

Kaamukanee kadhayonnumarinjilla
Kandavaraarum paranjilla (2)
Prema vanchanayithu vivarikkaanaay
Saagaravum kaattum vithumpunnu
Saagaravum kattum vithumpunnu
(paathiraavaam...)
Language: Malayalam

പാതിരാവാം സുന്ദരിയെ പണ്ട് പാര്‍വ്വണ ചന്ദ്രന്‍ സ്നേഹിച്ചു
കറുത്തവാവുമായ് പണ്ടവള്‍ ആടിയ കപടനാടകമറിയാതെ
പാതിരാവാം സുന്ദരിയെ പണ്ട് പാര്‍വ്വണ ചന്ദ്രന്‍ സ്നേഹിച്ചു

ആകാശ യമുനാ പുളിനത്തില്‍ വച്ചാ രാഗികള്‍ പരസ്പരം കണ്ടു മുട്ടി (2)
അശോക മലര്‍ വന മണ്ഡപനടയില്‍ അമ്പിളി അവളെ പരിണയിച്ചു
അമ്പിളി അവളെ പരിണയിച്ചു (പാതിരാവാം സുന്ദരിയെ)

കാമുകനീ കഥയൊന്നുമറിഞ്ഞില്ല കണ്ടവരാരും പറഞ്ഞില്ല (2)
പ്രേമ വഞ്ചനയിതു വിവരിക്കാനായ് സാഗരവും കാറ്റും വിതുമ്പുന്നു
സാഗരവും കാറ്റും വിതുമ്പുന്നു (പാതിരാവാം സുന്ദരിയെ)
Movie/Album name: Malsaram
Artists