ഇന്നലെയോളമീ ഉമ്മറത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്നു ഞാന്‍ അന്തിയുറങ്ങിയിരുന്നു ഒറ്റക്കിരുന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തതീ കൊച്ചു മണ്‍കൂരയിലായിരുന്നൂ ചില്ലുവിളക്കിന്റെ നാളങ്ങളെന്‍ നിഴല്‍ ചിത്രം വരച്ചിരുന്നു ച്ഛായാ ചിത്രം വരച്ചിരുന്നു... വാടക വീടൊഴിഞ്ഞൂ.......
വന്നകാലം മുതല്‍ ഈ കൊച്ചു വീടിനെ വല്ലാതെ സ്നേഹിച്ചിരുന്നു ഞാന്‍ വല്ലാതെ സ്നേഹിച്ചിരുന്നു..... ഈ മരത്തൂണും കഴുക്കോലുമൊക്കെയെന്‍ ഇഷ്റ്റജനങ്ങളായ് തീര്‍ന്നിരുന്നു കന്നിനിലാവിന്റെ കുഞ്ഞുങ്ങളോടിവന്നൊപ്പം കിടന്നിരുന്നു എന്നോടൊപ്പം കിടന്നിരുന്നു..... വാടക വീടൊഴിഞ്ഞൂ.........