ആരെത്തേടി വന്നു തെന്നല്‍ അല്ലിയാമ്പലറിയാതെ ഏതു നവമാലിക തന്‍ പുണരലില്‍ വീണുറങ്ങി (2) ഒഴുകുമീ സുഖദ ലളിത ഭാവനയില്‍ ഹൃദയവാഹിനിയും അലിയുകയായ് ഈ വിശ്വ ചൈതന്യം ഈ ഭൂമി തന്‍ ഗന്ധം പ്രണയത്തിന്‍ ആധാര ശ്രുതിയല്ലയോ പ്രകൃതിക്ക് വേറെന്തു വരം നല്‍കുവാന്‍ (നനയും...)
എന്തു ചൊല്ലി നീങ്ങി മേഘം ഇന്ദ്രനീല മണ്ഡപത്തിൽ സാന്ധ്യശോഭ ചിത്രമാല എഴുതുവാൻ വൈകിയെന്നോ എന്തു ചൊല്ലി നീങ്ങി മേഘം ഇന്ദ്രനീല മണ്ഡപത്തിൽ സാന്ധ്യശോഭ ചിത്രമാല എഴുതുവാൻ വൈകിയെന്തേ തഴുകുമാ മുകിലിൽ ഇളകും കാമനയിൽ ഉണരും ആശകളും അലിയുകയായ് നാം കാണും സ്വപ്നങ്ങൾ കാണ്മീലാ സായാഹ്നം പ്രകൃതിയ്ക്കു പ്രണയം താൻ ജീവാമൃതം ഇനി നമ്മളൊന്നാകാൻ മടിക്കേണമോ (നനയും...)