Olanjaalikkili thaarattu paadumpol Omalkkilikunjinnunnukille Maananchum mizhiyaal konchikkarayumpol Amminjappaalinnu amma nalkaam Kunjaattakkiliye pullippoonkuyile Kocharimaniyonnu thinnukille Amma thanmakale unnaathirunnaal En karal alakadalakaumallo Amma than kadamizhi nirayumallo (olanjaalikkili..)
Oru nooraashakal en manassil nalki Oru mohathaaramaay ilanilaavil Vinnazhake ente maarathananjille Mooka vishaadaardramaamen kanavu Amma than sneham panku vechariyaan Oru janmam poraa manujanmam Janmam nooru manujanmam (olanjaalikkili..)
Raareeraaro raareeram raaro
Language: Malayalam
ഓലഞ്ഞാലിക്കിളി താരാട്ടു പാടുമ്പോൾ ഓമൽക്കിളിക്കുഞ്ഞിന്നുണ്ണുകില്ലേ മാനഞ്ചും മിഴിയാൽ കൊഞ്ചിക്കരയുമ്പോൾ അമ്മിഞ്ഞപ്പാലിന്നു അമ്മ നൽകാം കുഞ്ഞാറ്റക്കിളിയേ പുള്ളിപ്പൂങ്കുയിലേ കൊച്ചരിമണിയൊന്നു തിന്നുകില്ലേ അമ്മ തൻ മകളേ ഉണ്ണാതിരുന്നാൽ എൻ കരൾ അലകടലാകുമല്ലോ അമ്മ തൻ കടമിഴി നിറയുമല്ലോ (ഓലഞ്ഞാലിക്കിളി...)
വെണ്ണിളാക്കുന്നിലൊരൂഞ്ഞാലു കെട്ടി അതിൽ ഇരുത്താട്ടാം മുത്തേ അമ്മ മാനത്ത് ദിവ്യതാരം കണ്ടോ അമ്മയ്ക്ക് പൊന്നുണ്ണിയും പിറന്നു പൊൻമണിക്കിളിയൊന്നു പറക്കാൻ കൊതിക്കവേ (2) അച്ഛന്റെ മാറിൽ ചാഞ്ഞമർന്നു അമ്മക്കിളിയൊന്നു തൊട്ടുണർത്തി (ഓലഞ്ഞാലിക്കിളി...)
ഒരു നൂറാശകൾ എൻ മനസ്സിൽ നൽകി ഒരു മോഹതാരമായ് ഇളനിലാവിൽ വിണ്ണഴകേ എന്റെ മാറത്തണഞ്ഞില്ലേ മൂകവിഷാദാർദ്രമാമെൻ കനവ് അമ്മ തൻ സ്നേഹം പങ്കു വെച്ചറിയാൻ (2) ഒരു ജന്മം പോരാ മനുജന്മം ജന്മം നൂറു മനുജന്മം (ഓലഞ്ഞാലിക്കിളി...)