മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിക്കൂ മനുഷ്യനും മതങ്ങളുംദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ച് മനസ്സ് പങ്കു വച്ച് (മനുഷ്യൻ മതങ്ങളെ )
ഹിന്ദുവായീ മുസ്സലാമനായീ ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായീ ഇന്ത്യ ഭ്രാന്താലയമായീ ആയിരമായിരം മാനവ ഹൃദയങ്ങൾ ആയുധ പുരകളായീ ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ മതങ്ങളെ )
സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ നമ്മുടെ രക്ത ബന്ധങ്ങളെവിടെ നിത്യ സ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളോരവതാരങ്ങൾ എവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ മതങ്ങളെ )