Thaarake Varoo Anuraagiyayi

2024
Lyrics
Language: Malayalam

താരകേ വരൂ അനുരാഗിയായ് മാഘമാസമായ് മലര്‍വാടിയില്‍
സൂര്യനായ് വരൂ എന്‍ പ്രാണനില്‍ യാമമായ് വരാം മധുചന്ദ്രികേ
താരിളം തെന്നലായ് ഞാന്‍ ഉണര്‍ന്നൂ താമരമിഴികളില്‍ നോക്കി നിന്നൂ
വാരിളം തിങ്കളായ് രാവുണര്‍ന്നൂ വാനവും ഭൂമിയും കഥ പറഞ്ഞൂ
നീ അണയൂ സഖീ എന്‍ ദേവിയായ്..

കരിവളയുടെ കളിചിരി നിറയണ പ്രായം
കളകളമൊരു മലയരുവികളില്‍ നീന്താം
കളിവളയുടെ കളിചിരിയുടെ കൂട്ടായ്
കളകളമൊരു മലയരുവികളില്‍ നീന്താം
പോരൂ പനിമതിയെ നീ ഏതോ പുതുമലരായ് ഞാന്‍
ഒഴുകുകയായൊരെന്‍ വനചാരുതേ

താരകേ വരൂ അനുരാഗിയായ് മാഘമാസമായ് മലര്‍വാടിയില്‍

മധുമഴയുടെ മിഴിയിണ വിടരണ നേരം
വനമുളയുടെ മണിവിരലുകളില്‍ താളം
മധുമഴയുടെ മിഴിയിണ വിടരണ നേരം
വനമുളയുടെ മണിവിരലുകളില്‍ താളം
പോരൂ പൊന്‍വെയിലേ നീ ഏതോ പുലരൊളിയായ് ഞാന്‍
നിറയുകയായൊരെന്‍ വനശോഭയേ

താരകേ വരൂ അനുരാഗിയായ് മാഘമാസമായ് മലര്‍വാടിയില്‍
സൂര്യനായ് വരൂ എന്‍ പ്രാണനില്‍ യാമമായ് വരാം മധുചന്ദ്രികേ
താരിളം തെന്നലായ് ഞാന്‍ ഉണര്‍ന്നൂ താമരമിഴികളില്‍ നോക്കി നിന്നൂ
വാരിളം തിങ്കളായ് രാവുണര്‍ന്നൂ വാനവും ഭൂമിയും കഥ പറഞ്ഞൂ
നീ അണയൂ സഖീ എന്‍ ദേവിയായ്..

താരകേ വരൂ അനുരാഗിയായ് മാഘമാസമായ് മലര്‍വാടിയില്‍
Movie/Album name: Ishtaraagam
Artists