Manalu Paarunnoree

2023
Lyrics
Language: Malayalam

മണലു പാറുന്നൊരീ മരുഭൂവിലെപ്പൊഴും
മഴപോലെയെത്തുന്നു നിന്നോർമ്മകൾ
തണലു തേടുന്നൊരീ വെയിൽനേരമൊക്കെയും
മരമായി നിൽക്കുന്നു നിന്നോർമ്മകൾ

കുളിപ്പിന്നലാടും മുടിപ്പന്തലിൽ
തണുപ്പുള്ള രാവിൽ കിടന്നെങ്കിലും
വെളുപ്പെത്തുവോളം മടിപ്പായയിൽ
കനയ്ക്കുന്ന നോവും മറന്നെങ്കിലും
മിടിക്കുന്നൊരുള്ളം കൊതിക്കുന്ന പോലെ
അടുത്തൊന്നിരിക്കാൻ കഴിഞ്ഞതില്ല

മണലു പാറുന്നൊരീ മരുഭൂവിലെപ്പൊഴും
മഴപോലെയെത്തുന്നു നിന്നോർമ്മകൾ
തണലു തേടുന്നൊരീ വെയിൽനേരമൊക്കെയും
മരമായി നിൽക്കുന്നു നിന്നോർമ്മകൾ

നഖത്തുമ്പിനാലെൻ കവിൾപ്പാതിയിൽ
അരച്ചന്ദ്രനെ നീ പതിച്ചാഴുവാൻ
ചൊടിത്തൂവലാലെന്നുടൽച്ചൂളയിൽ
മഴക്കൂണുകൾ നീ വരച്ചീടുവാൻ
വിരുന്നുണ്ടു പോകാൻ മൊഴിഞ്ഞിന്നു വീണ്ടും
നമുക്കുള്ള നേരം വരുന്നുവല്ലോ
നമുക്കുള്ള നേരം വരുന്നുവല്ലോ

മണലു പാറുന്നൊരീ മരുഭൂവിലെപ്പൊഴും
മഴപോലെയെത്തുന്നു നിന്നോർമ്മകൾ
തണലു തേടുന്നൊരീ വെയിൽനേരമൊക്കെയും
മരമായി നിൽക്കുന്നു നിന്നോർമ്മകൾ
Movie/Album name: MIndiyum Paranjum
Artists