Doorangalil Aazhangalil Poyaalenthe

2024
Lyrics
Language: Malayalam

ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ
ഞാനും നിഴൽ കൂട്ടും മാത്രം പോരും കൂടെ
ആരും കൂടെ പോരാത്തൊരീ നീളൻ രാവിൽ
താനേ കൈകൾ വീശിക്കൊണ്ടേ പോകും ദൂരെ
ഉയിരിലെ ചിറകടി സ്വരമെഴാ നിലവിളി
ഇരുളലകളിൽ ഒഴുകിടുമൊരു പാഴ്ത്തടി
കനൽവഴികളെ താണ്ടിവന്ന കാലടി
ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ
ഞാനും നിഴൽ കൂട്ടും മാത്രം പോരും കൂടെ

ഇന്നലെകൾ മാഞ്ഞതല്ലേ പിൻനിലാവ് പോലെ
മുന്നിലിനി പാഴ് മരുവോ ചെമ്പകപ്പൂങ്കാവോ
ആളൊഴിഞ്ഞൊരീ വഴിയിൽ നീളും നിഴൽ മാത്രം
പാഴിലകൾ വീഴുമേതോ കാതരമാം നാദം
ഇടറി വീഴും വീണ്ടും നീളും യാനം
പകലിരവുകൾ ആടിടുമൊരു കാവടി
തിരയടികൾ കരയിൽ മായ് ച്ച കാലടി
ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ
ഞാനും നിഴൽ കൂട്ടും മാത്രം പോരും കൂടെ
ആരും കൂടെ പോരാത്തൊരീ നീളൻ രാവിൽ
താനേ കൈകൾ വീശിക്കൊണ്ടേ പോകും ദൂരെ
ഉയിരിലെ ചിറകടി സ്വരമെഴാ നിലവിളി
ഇരുളലകളിൽ ഒഴുകിടുമൊരു പാഴ്ത്തടി
കനൽവഴികളെ താണ്ടിവന്ന കാലടി
Movie/Album name: Bharathappuzha
Artists