നിൻഡെ പിന്നാലേ നടന്നദിൾ പിണങ്ങല്ലേ നീ കട- ക്കണ്ണാലേ എറിഞ്ഞദിൾ പിണങ്ങല്ലെ നീ ഹായ് സുന്ദരീ നിൻഡെ പുഞ്ചിറി എനിയ്ക്കൊത്തിരി കൊദിയുണ്ടെഡീ...എന്റെ നെഞ്ചോടൊട്ടെടി തൊട്ടാ സോക്കണ തക്കാളിപ്പഴമേ...
പട്ടണത്തിലെ കൊട്ടഗയിലു് സിലിമ കാട്ടിത്തറാം ഒത്തിരി പലഹാരം നമ്മളു് കൊണ്ടു വന്നു തറാം നല്ല സ്ണേഹം കാട്ടിത്തറാം...നമ്മളുടെ ജീവന്‍ തന്നെ തറാം.. മധുരലഡ്ഡുവില്‍ കാണും തുണ്ടു് മുന്തിറിപോലെ നിന്റെ സങ്കിലുമില്ലേ തരി നമ്മളെയിസ്ട്ടം... വേഗം സൊല്ലൂ ഒന്നു് വേഗം സൊല്ലൂ നമ്മള്‍ റാമന്‍ സീദയെ നോക്കും മാതിരി കാവല്‍ നിന്നു തറാം...
പൂക്കഡയിലെ മാലയൊക്കെയും നമ്മള്‍ വാങ്ങി വറാം തിറുമൽ ദേവന്റെ മുമ്പില്‍ വച്ചിട്ട് മാറിലിട്ടു തറാം പട്ടുസാറി സുറ്റിത്തറാം ഒരു പുത്തന്‍ വാച്ചു് കെട്ടിത്തറാം... വന്നു സേരണൊരാര്‍ക്കും സുടു ദോസ സുട്ടു തറാം നമ്മള്‍ കൈകൊണ്ടു് തന്നെ വച്ച സോറുമൂട്ടിത്തറാം... കൂടെപ്പോറാന്‍ നമ്മുടെ കൂടെപ്പോറാന്‍ നിനക്കാണോ.. സമ്മദമാണോ എന്നദു് കേള്‍ക്കാന്‍ കൊഡുക്കുമോ...