മഴ ചന്നം ചിന്നം ചാറും തൂവാനം വീശും ഇടിമിന്നല്‍ പൂക്കള്‍ ചിന്നും ഇനിയാണല്ലോ മേളം.... കുട ചൂടാം പാടത്താടിപ്പാടും താന്തോന്നിക്കൂട്ടം... മഴ മഴ മഴ മഴ മഴ മഴ മഴ മഴയോ....(2) ഇതു പള്ളിക്കൂടപ്പിള്ളേരൊത്തൊരു തുള്ളാട്ടം ഇതു തെണ്ടിക്കാറ്റിന്‍ കൂട്ടു പിടിച്ചൊരു കൂത്താട്ടം.. ഇതു മറയില്ലാ മഴയത്തെ മയിലാട്ടം തക ജില്ലം ജില്ലം താളം തുള്ളി കാവടിയാട്ടം മഴ മഴ മഴ മഴ മഴ മഴ മഴ മഴയോ....(2) (മഴ ചന്നം ചിന്നം...)
കുടചൂടി പോകുന്നോരേ....കൂട്ടില്ലാ.... പണമെണ്ണിക്കൂട്ടുന്നോരേ....കൂട്ടില്ലാ....(2) ചന്നം പിന്നം മഴത്തിരയിലും... പുഴച്ചിരിയിലും....നമ്മള്‍ തുഴയിടും ഇടിമിന്നലാവാം...മലവെള്ളമാവാം... കൊതിയുള്ള കുഞ്ഞുങ്ങളേ.... മഴ മഴ മഴ മഴ മഴ മഴ മഴ മഴയോ....(2)
മുട്ടോളം വെള്ളം തേറി ചില്ലാട്ടം ചിറ്റോളം തല്ലിത്തൂവി തില്ലാന..(2) ചന്നം പിന്നം മഴക്കളിയിലും പുഴത്തെളിയിലും...നമ്മള്‍ ഒരു മനം ചിതറുന്ന കാലം...പൊതിയുന്നു മേളം പതിയുന്നു പാട്ടുത്സവം.... മഴ മഴ മഴ മഴ മഴ മഴ മഴ മഴയോ....(2) (മഴ ചന്നം ചിന്നം...)