Kuliralayude Sallaapam
1998
കുളിരലയുടെ സല്ലാപം മഴനീരിന്‍ താലോലം
കരിമുകിലിന്‍ സംഗീതം പുതുമഞ്ഞിന്‍ തുടിയാട്ടം (2)
പുതുനാമ്പിനു സായൂജ്യം നവജീവനു തേരോട്ടം
പുതുപുത്തന്‍ നാളുകളേ
എതിരേല്‍ക്കാം വരവേല്‍ക്കാം
മണ്ണിനു വിണ്ണിനു പൂവിനു പെണ്ണിനു
ആനന്ദോത്സവമായ്
കണ്ണിനു മനസ്സിനു പൂങ്കിളിരായി
വസന്തോത്സവമായ്
ഉള്ളിലുറങ്ങും സംഗീതക്കിളി പാടി നവരാഗം
നിന്നില്‍ പൂത്തു രാഗപരാഗം
സരിഗമ സംഗീതം (2)
മണ്ണിന്‍ ദാഹം തീര്‍ക്കാന്‍ മേഘം മഴയായ് പൊഴിയുന്നു
ധും ധുഭിനാദം തീര്‍ത്തു വാനം
വര്‍ഷം വരവായ് (മണ്ണിന്‍)
നെഞ്ചിന്‍ താപം കഴുകിയകറ്റാന്‍ വന്നു കുളിര്‍കാറ്റ്
മെയ്യില്‍ ചേര്‍ത്തു പാടിയുറക്കാം
സാന്ത്വന്‍ സംഗീതം (2)
Movie/Album name: Kulirkaattu
Artists