ഏതിരുളിൽ ചോടിടറി നീ വീണേ പോയി അറിയാതെ പെയ്തൊഴിയാ വിങ്ങലുമായ് നിൻ മനമിഴയുന്നോ തളരുന്നോ ഏതിരുളിൽ ചോടിടറി നീ വീണേ പോയി അറിയാതെ പെയ്തൊഴിയാ വിങ്ങലുമായ് നിൻ മനമിഴയുന്നോ തളരുന്നോ കുഞ്ഞു കൺകളെന്തേ തിരയുന്നു വീണ്ടും ഒരു തിരിനാളം സാന്ത്വനങ്ങളാകെ ഒരു മഞ്ഞു മൗനം നനയുകയായ് കനിവേ മുറിവിൽ തഴുകൂ ഇനിയീ വഴിയേ നീ ഒഴുകൂ
വിധിയുടെ കനലിൽ ഉരുകിയ നിധിയാണു നീ തളിരിതളുകൾ മെല്ലെ വിരിയണ് മുന്നേ ചിതറിയ പൂവു പോൽ വിധിയുടെ കനലിൽ ഉരുകിയ നിധിയാണു നീ തളിരിതളുകൾ മെല്ലെ വിരിയണ് മുന്നേ ചിതറിയ പൂവു പോൽ കിനാവ് മാഞ്ഞു പോയോ ഒരോർമ്മ തേങ്ങലായോ അനാഥമായ ചിറകുകളെ തലോടുവാനൊരലിവെവിടെ ചിതറിയ പൂവു പോൽ കിനാവ് മാഞ്ഞു പോയോ ഒരോർമ്മ തേങ്ങലായോ അനാഥമായ ചിറകുകളെ തലോടുവാനൊരലിവെവിടെ കനിവേ മുറിവിൽ തഴുകൂ ഇനിയീ വഴിയേ നീ ഒഴുകൂ
നാളെ പുലരിയിൽ ഓമൽ ചിരികളിൽ വേറെ കഥ തെളിയാം നോവിൻ മഴമുകിൽ ദൂരെ മറയണ വാനിൽ നിറമെറിയാം നൂറുനൂറു പടവുകളേറാൻ തുടരുക നീ നിൻ മറു യാത്ര സൂത്രവാക്യമൊരു കുറി പോലും പിഴവുകളില്ലാതെഴുതുക നീ വാഴ്‌വിൽ നീ വാഴ്‌വിൽ ഉം.... ഉം...